കൊടക്കാട്
ലോക്ഡൗൺ സൃഷ്ടിച്ച പഠനവിടവ് പരിഹരിക്കാൻ പദ്ധതികളുമായി സമഗ്ര ശിക്ഷാ കേരള. മൂന്നാംതരത്തിലെ വിദ്യാർഥികൾക്ക് ഭാഷ, ഗണിതം വിഷയങ്ങളിലെ അടിസ്ഥാന ശേഷിയിൽ അനുഭവപ്പെടുന്ന പരിമിതികളെ മറികടക്കാൻ ‘നിപുൺ ഭാരത് മിഷൻ’ പദ്ധതിയാണ് ആരംഭിച്ചത് .
കൊടക്കാട് കദളീവനത്തിൽ ക്ലസ്റ്റർ കോ-ഓഡിനേറ്റർമാർക്കായി സംഘടിപ്പിച്ച പരിശീലനം ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡി നാരായണ ഉദ്ഘാടനം ചെയ്തു. അനൂപ് കല്ലത്ത് അധ്യക്ഷനായി. പി വേണുഗോപാലൻ, പി രാജഗോപാലൻ എന്നിവർ ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..