ചാളക്കടവ്
മടിക്കൈ കർഷക കലാവേദിയുടെ നാലാമത് പത്മശ്രീ തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. ചാളക്കടവ് പി തമ്പായി സ്മാരക ഓഡിറ്റോറിയത്തിൽ സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പ്രഭാകരൻ ഉദ്ഘാടനംചെയ്തു. പി പ്രഭാകരൻ അധ്യക്ഷനായി. കാഞ്ഞിരക്കാൽ പ്രഭാകരൻ, ബി ബാലൻ, പി കൃഷ്ണൻ, എം ജയേഷ് എന്നിവർ സംസാരിച്ചു.
സംവിധായകൻ ഗംഗൻ കോങ്കോടൻ, ശില്പം നിർമിച്ച എം വി കുഞ്ഞികൃഷ്ണൻ, കുഞ്ഞികൃഷ്ണൻ ചാളക്കടവ്, ശ്രീനാഥ്‌ചന്ദ്രൻ കൂലോംറോഡ് എന്നിവരെയും ദേശീയ ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി കളിക്കുന്ന ആദിത്യൻ, സൂര്യൻ എന്നിവരെയും ആദരിച്ചു. പി രാജു സ്വാഗതം പറഞ്ഞു. സമാപന ദിവസം തിരുവനന്തപുരം സംഘചേതനയുടെ ലക്ഷ്മണരേഖ നാടകം അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..