കാഞ്ഞങ്ങാട്
കുറുവ സംഘമെന്ന് സംശയിച്ച് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് മലപ്പുറത്തുനിന്ന് പെയിന്റിങ് ജോലി അന്വേഷിച്ച് ജില്ലയിലെത്തിയവർ. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ലുക്മാനും ബാസിതുമാണ് ഇവർ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി ഇവർ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തി. നീലേശ്വരം പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ സിസിടിവി ദൃശ്യത്തിലുള്ള രണ്ടുപേരാണ് വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തി ഇൻസ്‌പെക്ടർ പി അജിത് കുമാറിനെ കണ്ട് സങ്കടം പറഞ്ഞത്. വാട്ടർ പ്രൂഫ് പെയിന്റിങ് ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും മഴ മാറിയതിനാൽ കാസർകോട് ഭാഗത്ത് ജോലി ലഭിക്കുമെന്ന് കരുതി വന്നതാണെന്നും ഇവർ അറിയിച്ചു.
പടന്നക്കാട് ഭാഗത്ത് താമസിക്കാൻ ലോഡ്ജ് തേടി നടക്കുമ്പോൾ ഒരു വീടിന് ചുറ്റും സിസിടിവി കണ്ട് കൗതുകത്തോടെ നോക്കിയതാണെന്നും ഇവർ പറഞ്ഞു.
തങ്ങളുടെ പേരിൽ ഇതുവരെ ഒരു കേസ്സുംഇല്ലെന്നും ഇവർ വ്യക്തമാക്കി. തങ്ങളെപ്പറ്റിയുള്ള വാർത്തയും ഫോട്ടോയും പത്രങ്ങളിൽ കണ്ടതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..