07 February Tuesday

ജില്ലാ ക്ഷീരസംഗമം ഞണ്ടാടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
ചെറുവത്തൂർ
 ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകർഷക സംഗമം ഡിസംബർ ഒന്ന്‌, രണ്ട്‌ തീയതികളിൽ ഞണ്ടാടി ക്ഷീരോദ്‌പാതക സഹകരണസംഘം പരിസരത്ത്‌ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിൽമ, കേരളാഫീഡ്‌സ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ സംഗമം . കന്നുകാലി പ്രദർശനം, ഡെയ്‌റി എക്‌സിബിഷൻ, സെമിനാർ, കർഷകർക്കുള്ള ആദരം, വിവിധ അവാർഡുകളുടെ വിതരണം, ക്ലാസുകൾ തുടങ്ങിയവയും നടക്കും. 
ഞണ്ടാടി ക്ഷീര സഹകരണ സംഘത്തിന്റെ ഫാർമേഴ്‌സ്‌ ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെ ഉദ്‌ഘാടനവും നടക്കും. ഒന്നിന്‌ രാവിലെ ഒമ്പതിന്‌  ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശിൽപശാല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വത്സലൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ വിവിധ മത്സരങ്ങൾ അരങ്ങേറും. പകൽ 3.30ന്‌ നടക്കുന്ന കന്നുകാലി പ്രദർശനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്‌ഘാടനം ചെയ്യും.
 രണ്ടിന്‌ രാവിലെ 10ന്‌ സംഗമവും ഫെസിലിറ്റേഷൻ സെന്ററും ക്ഷീരവികസന  വകുപ്പ്‌ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. തെരഞ്ഞെടുക്കുന്ന കർഷകർ, ക്ഷീരസംഘങ്ങൾ തുടങ്ങിയവർക്കുള്ള ആദരവും നടക്കും.  വാർത്താസമ്മേളനത്തിൽ  സംഘാടക സമിതി ചെയർമാൻ കെ സുധാകരൻ, മിൽമ ഡയറക്ടർ പി പി നാരായണൻ, കരിമ്പിൽ കൃഷ്‌ണൻ, കെ രാജൻ, കെ മധുസൂദനൻ, എസ്‌ മഹേഷ്‌ നാരായണൻ, സിജോൺ ജോൺസൺ, കെ കല്യാണി നായർ, പി എ രാജൻ, സി രാജേഷ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top