07 February Tuesday

ഗവർണർക്കെതിരെ 
സിഐടിയു പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ഗവർണറുടെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റി നീലേശ്വരത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

 കാസർകോട്‌

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ കോടാലിക്കൈയായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി
നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. മാർക്കറ്റ് പരിസരത്ത് നടന്ന പൊതുയോഗം സി ഐ ടി യു സംസ്ഥാനസെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി മണിമോഹൻ അധ്യക്ഷനായി. 
ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, പി അപ്പുക്കുട്ടൻ, കാറ്റാടി കുമാരൻ, കെ വി ജനാർദനൻ എന്നിവർ സംസാരിച്ചു. കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top