17 January Sunday
114 പേർക്ക്‌ രോഗമുക്തി

122 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കാസർകോട്
ജില്ലയിൽ 122 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 113 പേർക്കാണ്‌ രോഗം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ നാലുപേർക്കും രോഗമുണ്ട്‌. 114  പേർ  രോഗമുക്തരായി. 1085 പേരാണ് ചികിത്സയിലുള്ളത്. 723 പേർ വീടുകളിലാണ്‌. മരിച്ചവരുടെ എണ്ണം 231. 21814 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 19947 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 1042 പേർ വിദേശത്ത് നിന്നെത്തിയവരും 825 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20498 പേർ രോഗമുക്തി നേടി. 
വീടുകളിൽ 7809 പേരും സ്ഥാപനങ്ങളിൽ 478 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 8287 പേരാണ്. 1368 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1778 സാമ്പിളുകൾ കൂടി പരിശോധനക്ക്‌ അയച്ചു. 351  ഫലം ലഭിക്കാനുണ്ട്. 977 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top