30 November Monday

അഭിമാന നേട്ടങ്ങളുടെ നിറവ്‌

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020
കാഞ്ഞങ്ങാട‌് 
വികസനവഴികളിൽ  അഭിമാനർഹമായ നേട്ടങ്ങളുമായി അജാനൂർ പഞ്ചായത്ത്‌. പദ്ധതികളിലെ ജനകീയത പി ദാമോദരൻ പ്രസിഡന്റും അനിതാ ഗംഗാധരൻ വൈസ്‌ പ്രസിഡന്റ‌ുമായ ഭരണസമിതിക്ക്‌ കക്ഷിരാഷ‌്ട്രിയത്തിനതീതമായ പിന്തുണ ഉറപ്പാക്കി.  
സർക്കാർ പിന്തുണയോടെ എല്ലാമേഖലയിലും വികസനം എത്തിക്കാനായി. അതിന്റെ ഫലമായി അംഗീകാരങ്ങളും തേടിയെത്തി.  48.5 തരിശിടം കൃഷിയിടമാക്കി .കുടുംബശ്രീ വഴി 112 എക്കറിൽ കൃഷി ആരംഭിച്ചു. അതുവഴി അന്നം അമൃതം ബ്രാന്റ‌് എന്ന പേരിൽ നാടൻ കുത്തരിവിപണിയിലെത്തിച്ചു. പാടശേഖരസമിതികൾക്ക‌് ടാക്ടറും  കാർഷികഉപകരണങ്ങളും നൽകി,  ലേബർ ബാങ്കുണ്ടാക്കി.മൂന്നുകോടി 8 ലക്ഷം രൂപയുടെ കുടിവെള്ളപ്രൊജക‌്ട‌് നടപ്പാക്കി. 1800 കുടുംബങ്ങൾക്ക‌് കുടിവെള്ള‌മെത്തിക്കുന്നതിന്‌  തുടക്കമിട്ടു.  അജാനുർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ‌  1.75 കോടിയുടെ കെട്ടിടവും അനുബന്ധവികസനവും നടത്തി. അജാനുർ, ആനന്ദാശ്രമം പിഎച്ച‌്സികൾ കുടുംബാരോഗ്യ കേന്ദ്രമാക്കി.  കിടപ്പുരോഗികൾക്ക്‌ ഭക്ഷണകിറ്റുകളും മരുന്നുമടക്കമുള്ള സാന്ത്വന പരിചരണം  നൽകുന്നു.    ഇട്ടമ്മൽ പൊയ്യക്കര റോഡ‌് ‌ ,  വെള്ളിക്കോത്ത‌് ചാലിങ്കാൽ റോഡ‌്, മഡിയൻ മൂലകണ്ടം റോഡ‌്‌  എന്നിവ  യാഥാത്ഥ്യമാവുകയാണ‌്.കുന്നുപാറ പൊടിപ്പള്ളം റോഡ‌്പൂർത്തിയായി. 
അജാനൂർ ഗവ ഫിഷറീസ‌് യുപിയുടെ സ്ഥലത്തിന്‌ വേണ്ടി   തനതുഫണ്ടിൽ നിന്ന‌് 20 ലക്ഷം രൂപ ചെലവഴിച്ചു‌. മാണിക്കോത്ത‌് ഫിഷറീസ‌് യുപിക്ക‌് സ്ഥലം വാങ്ങുന്നതിന‌് 15 ലക്ഷം നീക്കിവച്ചു.  ലൈഫ‌് ഭവനപദ്ധതിയിൽ 320 വീടുകൾ യാഥാർഥ്യമാക്കി .  വിവിധ വാർഡുകളിലെ 650 മത്സ്യതൊഴിലാ‌ളികുടുംബംഗങ്ങൾക്ക‌് പ്രത്യേക കരുതൽ നൽകി. ചിത്താരി ഹാർബറിനായുള്ള പരിശ്രമത്തിലാണ്‌ പഞ്ചായത്ത്‌.
ദേശിയ പ്രസ്ഥാനവും  കർഷകമ്മ്യൂണിസ‌്റ്റ‌് പ്രസ്ഥാനങ്ങളും ഉഴുതിട്ട മണ്ണിൽ  ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക‌്ശക‌്തമായ വേരോട്ടമുള്ള മണ്ണാണിത്‌. എൽഡിഎഫ‌് മുന്നേറ്റം‌ തടയാൻ പരസ്യമായും രഹസ്യമായും  കോലീബി സഖ്യമുള്ള പപഞ്ചായത്തുകൂടിയാണിത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top