04 December Friday

182 പേര്‍ക്ക് രോഗമുക്തി 187 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കാസർകോട് 
ജില്ലയിൽ 187 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 179 പേർക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18351 ആയി. 
ചികിത്സയിലുണ്ടായിരുന്ന 182 പേർക്ക് കോവിഡ് 19 നെഗറ്റീവായി.ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16428 ആണ്. നിലവിൽ ജില്ലയിൽ 1740 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ 1161 പേരും വീടുകളിൽ ചികിത്സയിലാണ്.വീടുകളിൽ 4095 പേരും സ്ഥാപനങ്ങളിൽ 646 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4741 പേരാണ്. 
സെന്റിനൽ സർവ്വേ അടക്കം വ്യാഴാഴ്ച 1230 പേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു.ഇതുവരെ 127801 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 360 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി 203 പേരെ കൂടി ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 360 പേരെ ഡിസ്ചാർജ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top