30 November Monday

ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 കാസർകോട്‌

ഗുരുതരമായ കോവിഡ്  ബാധിച്ച് സുഖപ്പെട്ടവരുടെ തുടർചികിത്സയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ  'പോസ്റ്റ് കോവിഡ് ക്ലിനിക്ക് ' ആരംഭിച്ചു.   ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ രാജാറാം  ഉദ്ഘാടനം ചെയ്തു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12  വരെയാണ് പരിശോധന.  ജനറൽ മെഡിസിൻ കൺസൽട്ടന്റുമാരായ ഡോ. എം. കുഞ്ഞിരാമൻ, ഡോ. എംകൃഷ്ണനായക്, ഡോ. സിഎച്ച് ജനാർദ്ദനനായ്ക് എന്നിവരാണ് പരിശോധിക്കുക. ഗുരുതര കോവിഡ്  19 രോഗം ബാധിച്ച് സി കാറ്റഗറി ആയി ചികിത്സിക്കപ്പെട്ടവർക്കാണ് തുടർ പരിശോധനയും ചികിത്സയുമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കിലൂടെ നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top