28 November Saturday

അങ്കണവാടികൾക്ക്‌ പുതിയ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
ചീമേനി
കയ്യൂർ ചീമേനി പഞ്ചായത്ത‌് നവീകരിച്ച   പോത്താംകണ്ടത്തെ  അങ്കണവാടി കയനി കുഞ്ഞിക്കണ്ണൻ ഉദ‌്ഘാടനം ചെയ‌്തു. സുഭാഷ് അറുകര അധ്യക്ഷനായി. ടെലിവിഷന്റെ സ്വിച്ച് ഓണും നടന്നു.  പ്രകാശൻ, ശോഭ,  എ കൃഷ്ണൻ, പി പി  കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ലളിത സ്വാഗതം പറഞ്ഞു. 
കോടോം ബേളൂർ പഞ്ചായത്തിലെ മയ്യങ്ങാനം മാതൃക അങ്കണവാടിക്ക്‌ കെട്ടിടം നിർമ്മിക്കുന്നതിന് മുൻ എം പി പി  കരുണാകരന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12.5 ലക്ഷം ഉപയോഗിച്ച്‌ നിർ്മിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ നിർവഹിച്ചു.പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം ചെലവഴിച്ചാണ് ഇന്റർലോക്കും ചുറ്റും മതിലും നിർമ്മിച്ചത്‌.  പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. മുൻ എംപി പി കരുണാകരൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ  എം സി മാത്യു .ടി വി ഉഷ, കെ ഭൂപേഷ്, മെമ്പർ മുസ്തഫ തായന്നൂർ, കവിത റാണി രഞ്ചിത്ത്  തുടങ്ങിയവർ  സംസാരിച്ചു. എം അനീഷ് കുമാർ സ്വാഗതവും ടി ടി ബിന്ദു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top