26 October Monday

സിപിഐ എം സത്യഗ്രഹ സമരം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020
നീലേശ്വരം
പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം നീലേശ്വരം ഏരിയാ കമ്മറ്റി നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹ സമരം വ്യാഴാഴ്ച. റെയിൽവേയുടെ തടസംമൂലം പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹ സമരം. റെയിൽവേയുടെ തടസം നീക്കി എത്രയും പെട്ടന്ന് അനുമതി നൽകി പണിപൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് നാലിന്  പള്ളിക്കര ഗേറ്റ് പരിസരത്ത് നടക്കുന്നസത്യഗ്രഹ സമരത്തിൽ മുൻ എംപി പി കരുണാകരൻ,സിപിഐ എം ജില്ല സെക്രട്ടറി എംവി ബാലകൃഷ്ണൻ, മുൻ എംഎൽഎ കെ പി സതീഷ്ചന്ദ്രൻ, എം രാജഗോപാലൻ എംഎൽഎ, നീലേശ്വരം ഏരിയയിലെ ജനപ്രതിനിധികളും ബഹുജനങ്ങളും  പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top