24 September Friday

ചിറ്റാരിക്കാൽ റബർ സൊസൈറ്റിയിൽ 
വൻ പ്രതിസന്ധി; പരാതിയുമായി നിക്ഷേപകർ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ജില്ലാ റബർ മാർക്കറ്റിങ്‌ സഹകരണ സൊസൈറ്റിയുടെ കാലിച്ചാനടുക്കം ബ്രാഞ്ചിന് മുന്നിൽ നിക്ഷേപകർ നടത്തിയ 
നിൽപ്പ് സമരം

രാജപുരം
കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള റബർ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക്‌ തുക തിരിച്ചുകൊടുക്കുന്നില്ലെന്ന്‌ പരാതി. ചിറ്റാരിക്കാൽ ആസ്ഥാനമായുള്ള ജില്ലാ റബർ മാർക്കറ്റിങ്‌ സഹകരണ സൊസൈറ്റിക്കെതിരെയാണ് ആക്ഷേപം.  
സൊസൈറ്റിയുടെ വിവിധ ബ്രാഞ്ചുകളിൽ സ്ഥിരനിക്ഷേപം നടത്തിയ നിരവധി പേർക്ക്‌ കാലാവധി കഴിഞ്ഞിട്ടും പണം നൽകുന്നില്ല. കാലിച്ചാനടുക്കം ശാഖയിൽ മാത്രം 50 ലക്ഷം രൂപയാണ് നൽകാനുള്ളത്. 2015-ൽ കാലിച്ചാനടുക്കത്തെ എം വി കുഞ്ഞമ്പു 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കുറച്ച് പണം തിരികെ എടുത്തെങ്കിലും ബാക്കി 7.35 ലക്ഷം രൂപ സ്ഥിരനിക്ഷേപമായുണ്ട്‌. പണം തിരികെ വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന്‌ കുഞ്ഞമ്പു പറഞ്ഞു. 
ഡ്രൈവറായ തായന്നൂരിലെ സി മധുവിന് ഒരു ലക്ഷം രൂപയും കാലിച്ചാനടുക്കത്തെ എം സതീശന് 1.83 ലക്ഷം രൂപയും കിട്ടാനുണ്ട്‌. മയ്യങ്ങാനത്തെ രാധാകൃഷ്ണനും കുടുംബാംഗങ്ങൾക്കുമായി 10 ലക്ഷം രൂപയും ആലത്തടിയിലെ കെ കെ കുര്യന് 3.83 ലക്ഷവും മയ്യങ്ങാനത്തെ കെ വി മധുസൂദനന് ഒന്നര ലക്ഷം രൂപയും എം രാജേന്ദ്രന് 50,000 രൂപയും കെ മാണിക്കന് രണ്ട് ലക്ഷം രൂപയും ടി രമ്യക്ക് ഒരു ലക്ഷം രൂപയും നിക്ഷേപമായി നൽകിയതിൽ തിരിച്ചു കിട്ടാനുണ്ട്‌. 
മറ്റു ശാഖകളിലടക്കം ആറ്‌ കോടിയോളം രൂപ തിരികെ നൽകാനുണ്ടെന്നാണ്‌ വിവരം. സ്ഥാപനത്തിന്റെ സ്ഥലം വിറ്റു പണം തിരികെ നൽകണമെന്ന് ജില്ലാ രജിസ്ട്രാർ ഉത്തരവിട്ടിട്ടും അതിനുള്ള നടപടിയുണ്ടായില്ല. 
സൊസൈറ്റിക്ക്‌ 30 കോടിയോളം ആസ്‌തിയുണ്ടെന്നും പ്രതിസന്ധി മറികടക്കാനാുള്ള ശ്രമത്തിലാണെന്നും  പ്രസിഡന്റ്‌ ജിസൻ ജോർജ്‌ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top