14 August Friday

ദേശീയ പ്രതിഷേധദിനം വിജയിപ്പിക്കുക: സംയുക്ത ട്രേഡ്‌ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കാസർകോട്‌

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ–- ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ നേ തൃ ത്വത്തിൽ ജൂലൈ മൂന്നിന്‌ നടത്തുന്ന പ്രതിഷേധ ദിനം ജില്ലയിൽ വൻ വിജയമാക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ നേതൃയോഗം അഭ്യർഥിച്ചു. തൊഴിലാളി ദ്രോഹ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക, കോവിഡ് ദുരിത ബാധിതരെ സഹായിക്കുക, പൊതുമേഖലാ സ്വകാര്യ വൽക്കരണം ഉപേക്ഷിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് ആധാരം. ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച്‌ അഞ്ചുപേർ വീതം പ്ലക്കാർഡുകൾ ഉയർത്തി രാവിലെ 10.30 മുതൽ 11.30 വരെ  ധർണ സംഘടിപ്പിക്കും. അഞ്ചിൽ കൂടുതൽ വരുന്ന കേന്ദ്രങ്ങളിൽ 10 മീറ്റർ മാറി പ്രത്യേകമായി കേന്ദ്രീകരിക്കണം. കെ വി കൃഷ്ണൻ അധ്യക്ഷനായി. കൺവീനർ ടി കെ രാജൻ  തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. പി ജി ദേവ്,ശരീഫ് കൊടവഞ്ചി, വി പി പി മുസ്തഫ, കെ ബാലകൃഷ്ണൻ,സി വി ചന്ദ്രൻ, സി എം എ ജലീൽ, സുരേഷ് പുതിയേടത്ത് ,അപ്പുഞ്ഞി,രാമകൃഷ്ണൻ, നാഷണൽ അബ്ദുല്ല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top