21 August Wednesday

ചിൽഡ്രൻസ് പാർക്കിൽ വായനബോധി

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
കാസർകോട്‌
വായനവാരാഘോഷത്തിന്റെ സമാപന ദിനത്തിൽ രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും വായനബോധി വൃക്ഷ നിർമാണവും നടന്നു. വായിച്ച പുസ്തകത്തിലെ മഹത്‌വചനങ്ങൾ ബോധി വൃക്ഷത്തിലൊരുക്കി. സമ്പൂർണ്ണ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിടിഎയുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹകരണത്തോടെ രണ്ടുലക്ഷം രൂപയോളം ചെലവഴിച്ചാണ‌്  നിർമ്മാണം പൂർത്തിയാക്കിയത്. 
മുൻ പ്രധാനാധ്യാപകൻ ടി കെ സുരേഷ് ബാബു  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാന്തകുമാരി, പ്രധാനാധ്യാപിക ഷേർളി ജോർജ‌്, പ്രിൻസിപ്പൽ  എം കെ ദീപ, പിടിഎ പ്രസിഡന്റ് എം കെ രവീന്ദ്രൻ, കെ ശശി, കെ കാമരാജൻ,  കെ ഷൈലജ, എം ദീപ,   കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top