08 July Wednesday

ഡിവൈഎഫ്ഐ മാസ്ക് കൗണ്ടറുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കാഞ്ഞങ്ങാട് 
ജില്ലയിലെ 20 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി ഡിവൈഎഫ്ഐ  സൗജന്യ മാസ്ക് കൗണ്ടറുകൾ ആരംഭിച്ചു. യൂണിറ്റുകളുടെ പങ്കാളിത്തത്തോടെയാണ് മാസ്ക്‌ നിർമ്മിച്ചത്. ഒരു ലക്ഷം മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. യൂണിറ്റുകളിലെ എല്ലാ പ്രദേശങ്ങളിലും മാസ്ക്‌  വിതരണം ചെയ്യുന്നുണ്ട്‌.അഞ്ചു ലക്ഷം മാസ്‌കുകളാണ്  ജില്ലയിലാകെ നൽകുന്നത്.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ മണികണ്ഠൻ ജില്ലാതല ഉദ്ഘാടനംചെയ്‌തു. പി കെ നിഷാന്ത് അധ്യക്ഷനായി . കെ  സബീഷ്, രതീഷ് നെല്ലിക്കാട്ട്, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. സി ജെ സജിത്ത് സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top