13 July Monday

ഇനി നാട്‌ മുഴുവൻ കൃഷി വിത്ത്‌ നൽകി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കൊടക്കാട്
ഗ്രാമം മുഴുവൻ കൃഷി വ്യാപിപ്പിക്കുന്നതിന്‌ സിപിഐ എം കൊടക്കാട് വെസ്റ്റ് ലോക്കൽ കമ്മറ്റി വേറിട്ട കൃഷി രീതിക്ക് തുടക്കം കുറിക്കുന്നു. ലോക്കൽ പരിധിയിലെ 24 ബ്രാഞ്ചിനും ആവശ്യമായ വിത്തുകൾ ലോക്കൽ കമ്മിറ്റി സംഭരിച്ചു നൽകി.  
12.17 ഹെക്ടർ കരകൃഷിക്കും 5.60 ഹെക്ടർ നെൽകൃഷിക്കും ആവശ്യമായ വിത്തുകളാണ് നൽകിയത്. കൂടാതെ 5000 കപ്പ, ചേന, മധുര കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, വഴുതിന, വാഴ, പയർ, വെണ്ട തുടങ്ങിയവയുടെ ചെടികളും വിത്തുകളും നൽകി. 
പിണറായി, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ നിന്നാണ് ഇവ ശേഖരിച്ചത്. വിത്തുവിതരണോദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ നിർവഹിച്ചു. എം കുഞ്ഞിരാമൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ, പി കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. പി പി സുകുമാരൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top