26 May Tuesday

7 പേർക്ക്‌ കൂടി ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 കാസർകോട്‌

ജില്ലയിൽ ഞായറാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ 7  പേർക്ക്‌.  ദുബായിൽ നിന്നെത്തിയ എല്ലാവരും പുരുഷന്മാരാണ്‌. 30 വയസുള്ള നെല്ലിക്കുന്ന് സ്വദേശി,  25 വയസുള്ള മൊഗ്രാൽ സ്വദേശി, 41 വയസുള്ള ചെങ്കള സ്വദേശി,  50, 43 വയസുള്ള ചട്ടഞ്ചാൽ സ്വദേശികൾ,  28, 39 വയസുള്ള മധൂർ സ്വദേശികൾ എന്നിവരാണ്‌ ഇവർ. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 89 ആയി. ജില്ലയിൽ നീരീക്ഷണത്തിലുള്ളത്‌ 7050 പേരാണ്. 6923 പേർ വീടുകളിലും 127 പേർ  ആശുപത്രിയിലുമാണ്‌. ഇതുവരെ  ആവർത്തിച്ചും അല്ലാതെയും 650  സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിരുന്നു. 376 പേരുടെ  പരിശോധന ഫലം  നെഗറ്റീവാണ്‌. 192 പേരുടെ ഫലം അറിയേണ്ടതുണ്ട്‌. ഞായറാഴ്‌ച പുതിയതായി 10 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. 
ശനിയാഴ്‌ചയും ഞായറാഴ്‌ചയും രോഗം സ്ഥിരീകരിച്ചവരിൽ ആരും സമ്പർക്ക പട്ടികയിൽ ഉള്ളവരില്ല എന്നത്‌ വലിയ ആശ്വാസമായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ മാത്രമാണ്‌ സമ്പർക്കം വഴിയുള്ളവർ. ഇതിൽ 13 പേരും ഒരു കുടുംബത്തിലുള്ളവരാണ്‌. 
ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ശക്തമായ നടപടികളിൽ  വിദേശത്ത്‌ നിന്നെത്തിയവരും രോഗം സംശയിക്കുന്നവരും വീടുകളിൽ നിരീക്ഷണത്തിൽ  കഴിയുകയാണ്‌. ഇത്‌സമൂഹ വ്യാപനത്തിനുള്ള സാധ്യതകൾ അടക്കുന്നു. വരുംദിവസങ്ങളിലും  ഞായറാഴ്‌ചയിലേത്‌ പോലെ ശരാശരി എണ്ണത്തിൽ സ്ഥിരീകരണം ഉണ്ടാകുമെന്ന്‌ ആരോഗ്യവിഭാഗം വിലയിരുത്തുന്നു. ഇതുവരെ പരിശോധനക്ക്‌ അയച്ചതിൽ ഭൂരിഭാഗം ഫലങ്ങളും നെഗറ്റീവ്‌ ആയതും ആശ്വാസമാണ്‌.
പ്രധാന വാർത്തകൾ
 Top