26 May Tuesday

അല്‍കേഷ്്‌കുമാര്‍ ശര്‍മ പ്രത്യേക ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 കാസർകോട്‌

ജില്ലയിലെ കോവിഡ്- 19 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിലയിരുത്താനുമായി  പ്രത്യേക ഓഫീസർ ജില്ലയിലെത്തി. സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ ശർമയാണ് ജില്ലയിലെത്തിയത്. പ്രതിരോധപ്രവർത്തനങ്ങൾക്കായുള്ള ജില്ലാ ഭരണകൂടത്തിന്റെ പൊലീസിന്റെയും പ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിക്കും. കൊച്ചിൻ മെട്രോയുടെ എംഡി ആയ അദ്ദേഹം നേരത്തെ ഡൽഹി മുംബൈ  വ്യവസായ കോറിഡോർ വികസന കോർപറേഷൻ എംഡി ആയിരുന്നു. 
യുഎൻഡിപിയുടെ നഗര വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമായുള്ള പദ്ധതിയുടെ ദേശീയ ഡയരക്ടറായിരുന്നു. 18 വർഷമായി  കേരളത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം കേന്ദ്ര സർക്കാരിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്‌. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹര്യവും വിലയിരുത്തി. കലക്ടർ ഡോ. ഡി സജിത് ബാബു, ഐജി വിജയ് സാഖറെ, ഉത്തരമേഖലാ ഐജി അശോക് യാദവ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top