23 January Sunday
കെഎസ്ടിഎ ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം

സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കെഎസ്ടിഎ ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി വി പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു

 
കാഞ്ഞങ്ങാട്‌ 
സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന്‌ കെഎസ്ടിഎ ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന  കമ്മിറ്റിയംഗം പി വി പ്രദീപൻ ഉദ്ഘാടനം ചെയ്‌തു. വി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് പി രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി കെ വി രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി പി ബാബുരാജ്, പി ദിലീപ് കുമാർ, കെ വി രാജേഷ്, പി ശ്രീകല, ബി മോഹന, എ മാലതി, കെ ലളിത, കമല പുതിയപുരയിൽ, രാജേഷ് സ്‌കറിയ, എ സി ബിന്ദു, സി ശാരദ, എം രമേശൻ എന്നിവർ  സംസാരിച്ചു. ഉപജില്ലാ കലാവേദി സ്വാഗതഗാനം അവതരിപ്പിച്ചു. കെ വി സുജാത  സ്വാഗതവും  കെ  സണ്ണി നന്ദിയും പറഞ്ഞു.   
ഭാരവാഹികൾ: വി കെ ഉണ്ണികൃഷ്‌ണൻ (പ്രസിഡന്റ്‌), കെ രാമചന്ദ്രൻ, സി ശാരദ, പി രാജേഷ് (വൈസ് പ്രസിഡന്റ്‌), പി പി ബാബുരാജ് (സെക്രട്ടറി), ടി വി മധുകുമാർ, ടി വി സുധീർകുമാർ, കെ സ്‌മിത (ജോയിന്റ് സെക്രട്ടറി), എം രമേശൻ (ട്രഷറർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top