19 January Wednesday
അപേക്ഷകര്‍ 1515, സീറ്റുകൾ- 44

സീറ്റുകൾ- 44 ഇങ്ങനെ പോര 
പുല്ലൂര്‍ ഐടിഐ

റഹനാസ് മടിക്കൈUpdated: Monday Nov 29, 2021

പുല്ലൂർ ഐടിഐ

കാഞ്ഞങ്ങാട്
ഉന്നത വിജയശതമാനവും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും അന്വേഷിച്ചെത്തുന്ന വിദ്യാർഥികളിൽ മഹാഭൂരിപക്ഷത്തെയും സീറ്റ് നിഷേധിച്ച് മടക്കിയയക്കേണ്ട അവസ്ഥയിലാണ് പുല്ലൂർ ഐടിഐ. ഈ വർഷം 1515 വിദ്യാർഥികൾ അപേക്ഷ അയച്ചെങ്കിലും 44 പേർക്ക് മാത്രമാണ്‌ സീറ്റ്.
2008ൽ തുടങ്ങുമ്പോഴുള്ള എംഎംവി (24സീറ്റ്), ഇലക്ട്രീഷ്യൻ (20) മാത്രമാണ് ഇപ്പോഴുമുള്ളത്. 2018 നവംബർ മൂന്നിന് കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ 2019 ഓ​ഗസ്റ്റിൽ സിവിൽ ട്രേഡ് തുടങ്ങാമെന്ന വാ​ഗ്ദാനവും അധികൃതർക്ക് പാലിക്കാനായില്ല. 
ഇതിനിടെ ഡിജിഇടിയുടെ പുതുക്കിയ നിയമാവലി പ്രകാരം എല്ലാ ഐടിഐകളിലും നാല് ട്രേഡ് നിർബന്ധമായും വേണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. രണ്ടുവർഷത്തെ സിവിൽ, ഒരു വർഷത്തെ കോപ്പ എന്നിവ തുടങ്ങാൻ ആവശ്യപ്പെട്ട് ഐടിഐ അധികൃതരും പിടിഎയും നൽകിയ നിവേദനം തീരുമാനമാകാതെ കിടക്കുകയാണ്. 
പെൺകുട്ടികൾക്ക് കൂടി അനുയോജ്യമായ കോഴ്സാണ് ഇവർ ആവശ്യപ്പെടുന്നത്. 19 ജീവനക്കാരും കെട്ടിടസൗകര്യവുമുള്ളതിനാൽ നാല് ഇൻസ്ട്രക്ടർ പോസ്റ്റ് സൃഷ്ടിച്ചാൽ മാത്രം ഇവരുടെ പരാതികൾക്ക് പരിഹാരമാകും. കുറ്റിക്കോലിൽ അനുവദിച്ച ഐടിഐ അടിസ്ഥാനസൗകര്യമില്ലാതെ വലയുകയാണ്. ഇവിടേക്ക് രണ്ട് ഇൻസ്ട്രക്ടർമാരെ അനുവദിച്ചിട്ടുമുണ്ട്. അത്തരം ഇടപെടൽ പുല്ലൂരിന്റെ കാര്യത്തിൽ വേണമെന്നാണ് വിദ്യാർഥികളുടെ മുറവിളി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top