23 January Sunday

പി വി സുരേന്ദ്രനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കാഞ്ഞങ്ങാട്‌ പുതിയകോട്ടയിൽ നടന്ന രക്തസാക്ഷി പി വി സുരേന്ദ്രൻ അനുസ്‌മരണ സമ്മേളനം 
പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്യുന്നു.

 കാഞ്ഞങ്ങാട്‌  

ആർഎസ്‌എസ്സുകാർ കൊല ചെയ്‌ത സിഐടിയു പ്രവർത്തകനും നഗരത്തിലെ ചുമട്ടുതൊഴിലാളിയുമായ പി വി സുരേന്ദ്രന്റെ 21ാം രക്തസാക്ഷത്വി വാർഷിക ദിനം  ആചരിച്ചു. രാവിലെ നഗരത്തിൽ തൊഴിലാളികൾ അണിനിരന്ന പ്രകടനം നടന്നു. പുതിയകോട്ടയിലെ സ്‌മൃതിമണ്ഡപത്തിൽ നടന്ന പുഷ്‌പാർച്ചനയിൽ ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി കെ വി കുഞ്ഞികൃഷ്‌ണൻ, പ്രസിഡന്റ്‌ കെ മോഹനൻ,  എം പൊക്ലൻ, ടി വി കരിയൻ, ഡി വി അമ്പാടി, ടി കുട്യൻ, പി ടി കുഞ്ഞുമുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
 അനുസ്‌മരണസമ്മേളനം പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം എരിയാസെക്രട്ടറി  കെ രാജ്‌മോഹൻ അധ്യക്ഷനായി. എം പൊക്ലൻ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top