17 January Sunday

കർഷകസമരം ഐക്യദാർഢ്യവുമായി തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
കാസർകോട്‌ 
കർഷക സമരത്തെ കേന്ദ്രസർക്കാരും ഹരിയാനസർക്കാരും അടിച്ചമർത്തുന്നതിനെതിരെ തൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി. ഡൽഹിയിലേക്ക് കടക്കാനുള്ള റോഡുകൾ അടച്ചു കർഷക സമരത്തെ നേരിടാനാണ് ശ്രമിച്ചത്. കർഷകരുടെയും, തൊഴിലാളികളുടെയും നേതാക്കളെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തു. കാസർകോട്‌   ടൗണിൽ   പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എ നാരായണൻ അധ്യക്ഷനായി. കെ രവീന്ദ്രൻ, പി ജാനകി, ഗിരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി വി  കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട‌്  പ്രകടനത്തിന്‌ അഡ്വ. പി അപ്പുക്കുട്ടൻ,  വി വി പ്രസന്നകുമാരി,  കാറ്റാടി കുമാരൻ, ഡി വി അമ്പാടി, കെ ടി  കുഞ്ഞിമുഹമ്മദ്,  ടി  കുട്ട്യൻ, കെ വി രാഘവൻ,  ടി വി കരിയൻ  എന്നിവർ  സംസാരിച്ചു. നിലേശ്വരംബസ്സ്റ്റാൻ്റ് പരിസരത്തിൽ നടന്ന  പ്രതിഷേധയോഗത്തിൽ ഒ വി രവീന്ദ്രൻ അധ്യക്ഷനായി. കെ ഉണ്ണി നായർ, കെ രഘു, എം ശശികല, കെ പി സതീശൻ എന്നിവർ സംസാരിച്ചു. ഒ വി  ഇ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top