24 November Tuesday

കൃഷിക്കാർക്കും പെൻഷൻകാർക്കും അവഗണന ഉദുമ പഞ്ചായത്തിൽ അംഗങ്ങളുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
ഉദുമ
കർഷകരോടും പെൻഷൻ അപേക്ഷകരോടും ഉദുമ പഞ്ചായത്ത്  ഭരണസമിതി  സ്വീകരിക്കുന്ന ദ്രോഹ സമീപനത്തിൽ പ്രതിഷേധിച്ച് സിപിഐ എം പഞ്ചായത്തംഗങ്ങൾ ധർണ നടത്തി. പഞ്ചായത്ത്‌ ബോർഡ് യോഗം ബഹിഷ്‌കരിച്ചാണ്  പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തിയത്.  കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി പുഷ്‌പവല്ലി അധ്യക്ഷയായി. എ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. 
തെങ്ങ്, കവുങ് കർഷകർക്കുള്ള  പ്ലാൻഫണ്ട്‌തുക പകുതിയായി വെട്ടിക്കുറച്ചു. ഇതേതുടർന്ന് കർഷകർക്കുള്ള  അനുകൂല്യങ്ങൾ നാലിലൊന്നായി കുറഞ്ഞു. 
സാമൂഹ്യ ക്ഷേമ പെൻഷനുള്ള അപേക്ഷകൾ പല കാരണങ്ങൾ പറഞ്ഞുമടക്കുന്ന യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സംസ്ഥാന സർക്കാറിനെതിരെ  കള്ള പ്രചരണം നടത്തുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top