02 December Friday

വലിയപറമ്പിൽ സമര പ്രഖ്യാപന കൺവൻഷൻ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
വലിയപറമ്പ്  
തീരദേശ പരിപാലന നിയഗത്തിൽ ദുരിതമനുഭവിക്കുന്ന വലിയപറമ്പിലെ ജനതക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ സമര പ്രഖ്യാപന കൺവൻഷൻ വെള്ളിയാഴ്‌ച നടക്കും.  ബീച്ച് പരിസരത്താണ്‌ കൺവൻഷൻ.
ഒക്ടോബർ രണ്ടാം വാരത്തിൽ പൂച്ചാൽ കടപ്പുറം മുതൽ ഒരിയര വരെ 24 കിലോമീറ്ററിൽ മനുഷ്യചങ്ങല, തീരദേശ ഹർത്താൽ, ദേശീയ പാത ഉപരോധം തുടങ്ങിയ സമരങ്ങളുടെ ഭാഗമായാണ് കൺവൻഷൻ. ദൂരപരിധി നിയമം മൂലം വീട് നിർമിക്കാനാവാത്ത ജനങ്ങളുടെ ആശങ്ക നീക്കുന്നതിന് സിആർസെഡ് നിയമത്തിൽ ഇളവ് നൽകണമെന്നാണ ആവശ്യം. 
ഇളവ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ ലിസ്‌റ്റിൽ  വലിയപറമ്പ പഞ്ചായത്തുമുണ്ടായിരുന്നു. എന്നാൽ  കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയ ഇളവുള്ള 66 പഞ്ചായത്തിൽ വലിയപറമ്പില്ല. 
കൺവൻഷൻ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. നിയമത്തിൽ ഇളവ്  ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ, എം ടി അബ്ദുൾ ജബ്ബാർ, ഖാദർ പാണ്ട്യാല, ഉസ്മാൻ പാണ്ഡ്യാല,  മധു കാരണത്ത്, കെ അശോകൻ എം ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top