ചെറുവത്തൂർ
ചെറുവത്തൂർ വിവി സ്മാരക കലാവേദിയുടെ സുവർണ ജൂബിലിയാഘോഷം ആരംഭിച്ചു. മയിലാട്ടിലെ വിവി സ്തൂപത്തിൽ നിന്നും ഘോഷയാത്ര നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, കെ നാരായണൻ, ടി മാധവൻ, കെ കണ്ണൻ, പി കുഞ്ഞിക്കണ്ണൻ, പി രതീഷ് കുമാർ എന്നിവർ സംസാരിച്ചു. കെ കെ നായർ സ്വാഗതവും വി പ്രകാശൻ നന്ദിയും പറഞ്ഞു. സുരേഷ് പള്ളിപ്പാറയുടെ നാടൻ കലാമേള യും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..