06 December Tuesday

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ ശിൽപശാല തിമിരി ബാങ്ക്‌ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചെറുവത്തൂർ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസ്ഥിരപ്പെടുത്തി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ 12 ന് രാജ്ഭവനിലേക്ക്‌ മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്‌ കാൽ ലക്ഷം തൊഴിലാളികൾ മാർച്ച്‌ നടത്തും. മാർച്ച്‌ വിജയിപ്പിക്കാൻ  യൂണിയൻ  ജില്ലാ പ്രവർത്തക ശിൽപശാല തീരുമാനിച്ചു. 
 രണ്ടുമുതൽ ആറുവരെ ജില്ലാതലത്തിൽ പ്രചാരണ വാഹനജാഥ നടത്താനും തീരുമാനിച്ചു.  ജില്ലാ സെക്രട്ടറി ടി എം എ കരീം ലീഡറും പ്രസിഡന്റ് എം ഗൗരി മാനേജരുമായ ജാഥ രണ്ടിന് കാലിക്കടവിൽ യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട്‌  വോർക്കാടിയിൽ  സമാപന പൊതുയോഗം മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. 
തിമിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡണ്ട് എം ഗൗരി അധ്യക്ഷയായി.  സംഘടനാരേഖ ജില്ലാ സെക്രട്ടറി ടി എം എ കരീം അവതരിപ്പിച്ചു. 
സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം രാജൻ, ജില്ലാ ട്രഷറർ 
കെ വി ദാമോദരൻ, കയനി കുഞ്ഞിക്കണ്ണൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എം ശാന്ത സ്വാഗതം പറഞ്ഞു  
ഭാരവാഹികൾ: എം ഗൗരി (പ്രസിഡന്റ്‌), കയനി കുഞ്ഞിക്കണ്ണൻ, എം സി മാധവൻ, എം ശാന്ത, എ വി രമണി (വൈസ് പ്രസിഡന്റുമാർ), ടി എം എ കരീം (സെക്രട്ടറി), ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, പ്രസീതാ രാജൻ, പി ദിവാകരൻ (ജോയന്റ്‌ സെക്രട്ടറി), കെ വി ദാമോദരൻ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top