29 September Friday

ഗുണമുള്ളതാണ്‌ കൂണുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൂൺകൃഷിയിൽ പരിശീലനം നൽകുന്നു

പിലിക്കോട് 
കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൂൺ കൃഷിയിൽ പരിശീലനം. കൂൺ എന്ന പോഷക സമൃദ്ധമായ  ആഹാരവസ്തു ഗ്രാമങ്ങളിൽ ലഭ്യമാക്കുന്നതിനാണ് പരിശീലനം. ഉത്തരമേഖലാ പ്രദേശിക
കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഗുണമേന്മയുള്ള കൂൺ കൃഷി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുൻപിലാണ്. വിവിധ ഇനം കുമിളുകളിൽ 2000 ത്തോളം വരുന്നവ മാത്രമേ ഭക്ഷ്യയോഗ്യമായിട്ടുള്ളൂ. ഊർജവും കൊഴുപ്പും വളരെ കുറവായതുകൊണ്ടും പഞ്ചസാര, കൊളസ്ട്രോൾ എന്നിവ ഇല്ലാത്തതുകൊണ്ടും നല്ല ഗുണമേന്മയുള്ള മാംസ്യവും വിറ്റാമിനുകളും ധാതുക്കളും നാരും അടങ്ങിയതിനാൽ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി, കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ, ഹൈപ്പർ അസിഡിറ്റി മുതലായ അസുഖങ്ങൾക്ക് ഒരു ഉത്തമ ഭക്ഷണപദാർത്ഥം കൂടിയാണ് കൂൺ. പ്രകൃതിയിൽ സ്വമേധയാ വളരുന്നുണ്ട് കൂണുകൾ. മുതൽമുടക്ക് വളരെ കുറച്ചുമാത്രം മതി.  യുവതി–-യുവാക്കൾക്കും വീട്ടമ്മമാർക്കും  മുതൽമുടക്കില്ലാതെ കൂൺകൃഷി തുടങ്ങാം.  ന്യായമായ വരുമാനവും ലഭിക്കും.
കൂൺ വളർത്തുന്നതിന് മറ്റ് കൃഷികളിൽനിന്നും ലഭിക്കുന്ന ഉത്പന്നങ്ങളായ വയ്ക്കോൽ, കരിമ്പിൻ ചണ്ടി, തവിട്, അറക്കപ്പൊടി, ചകിരിച്ചോറ് മുതലായവയാണ് ഉപയോഗിക്കുന്നത്.
കൂൺ ഉത്പാദന യൂണിറ്റും കൂൺ വിത്ത് ഉത്പാദന യൂണിറ്റും പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ്‌  പത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ദിവസം 14 ബെഡും ഒന്നിടവിട്ട ദിവസങ്ങളിൽ കൂൺ വിത്തും(50 പാക്കറ്റ്) ഇവിടെ തയ്യാറാക്കുന്നു. കൃഷിക്കാർക്കും താത്പര്യമുള്ള സംഘങ്ങൾക്കും കൂൺ കൃഷി പരിശീലനം കേന്ദ്രത്തിൽ നൽകുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top