09 December Friday

മഹിളാ അസോ. നീലേശ്വരം സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

 നീലേശ്വരം

ചായ്യോത്ത് നടന്ന അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം സമാപിച്ചു. സംഘടനാ ചർച്ചയ്‌ക്ക്‌ സംസ്ഥാന കമ്മിറ്റിയംഗം പി ബേബിയും പ്രവർത്തന റിപ്പോർട്ടിൽ ഏരിയാ സെക്രട്ടറി ടി പി ശാന്തയും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി എം സുമതി, പ്രസിഡന്റ്‌ പി സി സുബൈദ, ഓമന രാമചന്ദ്രൻ, സുനു ഗംഗാധരൻ, എം ശാന്ത, കെ വി ലക്ഷ്‌മി, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: ഇ ചന്ദ്രമതി (പ്രസിഡന്റ്‌), ഷൈജമ്മ ബെന്നി, പി ഗൗരി (വൈസ് പ്രസിഡന്റ്‌), കെ സുജാത (സെക്രട്ടറി), ടി പി ലത, എ വി ശ്രീജ (ജോയിന്റ്‌ സെക്രട്ടറി), പി സാവിത്രി (ട്രഷറർ). 
പൊതുസമ്മേളനം ചോയ്യംകോട്‌ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്‌തു. ഇ ചന്ദ്രമതി അധ്യക്ഷയായി. പി ബേബി, എം ലക്ഷ്മി,  പി സി സുബൈദ എന്നിവർ സംസാരിച്ചു. കെ സുജാത സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top