23 October Friday

എം സി ഖമറുദ്ദീൻ രാജിവയ്‌ക്കണം ഡിവൈഎഫ്ഐ പ്രതിഷേധ സത്യഗ്രഹം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
കാസർകോട്‌
മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീറും  രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്‌ച പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10ന്‌ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് സംസാരിക്കും. 
മുസ്ലിംലീഗ് നേതാക്കൾ നടത്തിയ നിരവധി തട്ടിപ്പുകൾ പുറത്തു വരികയാണ്. വഖഫ് ഭൂമി തട്ടിപ്പ്, ജ്വല്ലറി  നിക്ഷേപ തട്ടിപ്പ് എന്നിവ കൂടാതെ തൃക്കരിപ്പൂരിലെ  കോളേജിന്റെ പേരിൽ നടന്ന നിക്ഷേപ തട്ടിപ്പും ഞെട്ടിക്കുന്നതാണ്. മുസ്ലിംലീഗിന് വേണ്ടി നിരന്തരം തട്ടിപ്പുകൾക്ക് നേതൃത്വം നൽകുകയാണ് മഞ്ചേശ്വരം എംഎൽഎയും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റും. ഇനിയും അവർ  ജനപ്രതിനിധിയായി തുടരുന്നത് അപമാനകരമാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പങ്കാളിത്തം ഉള്ള തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top