26 October Monday

സിപിഐ എം പ്രകടനത്തിന്‌ നേരെ ആർഎസ്എസ്‌ കല്ലേറ്‌: 3 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
നീലേശ്വരം
തൈക്കടപ്പുറത്ത് സിപിഐ എം പ്രകടനത്തിന് നേരെ ആർഎസ് എസുകാർ കല്ലെറിഞ്ഞു.തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നു പേരെ നീലേശ്വരം സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്‌ പ്രതിഷേധ പ്രകടനം നടക്കുമ്പോഴാണ്‌ തൈക്കടപ്പുറം സ്കൂൾ കോമ്പോണ്ടിൽ സംഘടിച്ച അമ്പതോളം പേരടങ്ങുന്ന സംഘം  കല്ലെറിഞ്ഞത്.നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു.കഴിഞ്ഞ ഏതാനുംദിവസമായി ഈ പ്രദേശത്ത്‌ സംഘർഷത്തിന്‌ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ ആർഎസ്‌എസുകാർ. 
അഴിക്കോടൻ ദിനത്തിന്റെ ഭാഗമായി സിപിഐ എം തൈക്കടപ്പുറം സൗത്ത് ബ്രാഞ്ച്‌ സ്ഥാപിച്ച കൊടിയും കൊടിമരവും കഴിഞ്ഞ ദിവസം  നശിപ്പിച്ചിരുന്നു.അത് പാർട്ടി പ്രവർത്തകർ പുനഃസ്ഥാപിച്ചു.  തിങ്കളാഴ്ച രാവിലെ വീണ്ടും നശിപ്പിച്ചു. ആറ് പ്രാവശ്യമാണ് ഇത്തരത്തിൽ പാർട്ടി പതാകയും കൊടിമരവും നശിപ്പിക്കപ്പെട്ടത്.ഇതിൽ പ്രതിഷേധിച്ചായിരുന്നു  തിങ്കളാഴ്ച വൈകീട്ട് പ്രകടനം നടത്തിയത്‌.  പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top