07 August Friday
5 പേര്‍ക്ക്‌ രോഗമുക്തി

6 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കാസർകോട്‌
ജില്ലയിൽ ആറുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ വിദേശത്തുനിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും എത്തിയതാണ്‌. അഞ്ച് പേർ രോഗമുക്തി നേടി. കഴിഞ്ഞ 14ന് കുവൈത്തിൽ നിന്നെത്തിയ ഉദുമ സ്വദേശി (38), 12ന് കുവൈത്തിൽ നിന്നെത്തിയ കാറഡുക്ക സ്വദേശി (33), 13ന് യുഎഇയിൽ നിന്നെത്തിയ കാറഡുക്ക സ്വദേശി (33), 14ന് കുവൈത്തിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി (43), 16ന് യുഎഇയിൽ നിന്നെത്തിയ അജാനൂർ സ്വദേശി (69), 12ന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിലെത്തിയ ചെമ്മനാട് സ്വദേശി (34)  എന്നിവർക്കാണ്‌ രോഗം. മഹാരാഷ്ട്രയിൽ നിന്നെത്തിയ മധൂർ സ്വദേശി (28),  മംഗൽപാടി  സ്വദേശി (64), മംഗൽപാടി  സ്വദേശി (39), കുവൈത്തിൽ നിന്നെത്തിയ കുമ്പള  സ്വദേശി (43), ഖത്തറിൽ നിന്നെത്തിയ മധൂർ  സ്വദേശി (36) എന്നിവർക്കാണ്‌ രോഗമുക്തി.   124 പേരാണ്‌ ചികിത്സയിലുള്ളത്‌. ആകെ രോഗികളുടെ എണ്ണം 439 ആയി. 315 പേർ രോഗമുക്തി നേടി. മൂന്നാം ഘട്ടത്തിൽ 261 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top