09 July Thursday

കാഞ്ഞങ്ങാട്ട് രണ്ടിടങ്ങളിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കാഞ്ഞങ്ങാട് 
കാഞ്ഞങ്ങാട്‌ രണ്ടിടങ്ങളിൽ തീപിടിത്തം. പുതിയ കാേട്ട മിനി സിവിൽ സ്റ്റേഷന് പിറകിലും പടിഞ്ഞാറേക്കര ചൂരിവയലിലുമാണ് തീപിടിത്തമുണ്ടായത്. സിവിൽ സ്റ്റേഷനു  പിറകിൽ എൻഎച്ച്എം, വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് സമീപം  നിർത്തിയിട്ട ആരോഗ്യ വകുപ്പിന്റെ  സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെ പഴയ ആംബുലൻസാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.    സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിൽ തീപിടിച്ചതിനെത്തുടർന്നാണ് വാഹനത്തിലേക്ക്   പടർന്നത്.   കാഞ്ഞങ്ങാട്  അഗ്നിശമന സേന തീയണച്ചു. വാഹനം ഏതാണ്ട് പൂർണമായും കത്തി നശിച്ചു. അജാനൂർ  പടിഞ്ഞാറേക്കര ചൂരി വയലിലെ   ഉണക്കപ്പുല്ലിന്   തീപിടിച്ചതിനെത്തുടർന്ന് അഗ്നിശമന സേന ഇവിടെയുമെത്തി തീയണച്ചു. കഴിഞ്ഞ ദിവസം ചേറ്റുകുണ്ട് പൂച്ചക്കാട് ഭാഗങ്ങളിൽ പാടത്ത് ഉണക്കപ്പുല്ലിന് രണ്ടുതവണ തീ പിടിച്ചിരുന്നു.   മടിക്കൈ  വെള്ളൂടയിലെ സോളാർ പാർക്ക് പരിസരത്തും തീപിടിത്തമുണ്ടായി.

 

പ്രധാന വാർത്തകൾ
 Top