29 May Monday

അടുക്കളക്കായി 
അടുക്ക് കൃഷി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ഹോർട്ടികൾച്ചർ മിഷന്റെ നൂതന കൃഷി രീതിയായ അർക്ക വെർട്ടിക്കൽ ഗാർഡനുമായി പടന്നയിലെ പ്രിയ

 കാസർകോട്‌

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനും വിഷരഹിത പച്ചക്കറി ഉൽപാദനം വർധിപ്പിക്കാനും ഹോർട്ടിക്കൾച്ചറിന്റെ അർക്ക വെർട്ടിക്കൽ ഗാർഡൻ. ജില്ലയിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പാക്കാൻ ലക്ഷ്യമിടുകയാണ് കൃഷി വകുപ്പ്. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനിൽ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. 
നിർദിഷ്ട ഇടവേളകളിൽ പദ്ധതി നിർവഹണ പരിശോധനകളുണ്ടായിരിക്കും. അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചർ ഇൻസ്റ്റാൾ ചെയ്താണ് കൃഷി ചെയ്യുന്നത്. ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ  നാല്‌ അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറാണ് രൂപകൽപന ചെയ്തിട്ടുള്ളത്. 
16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന എന്നിവ ലഭിക്കും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം. 
22100 രൂപ ചെലവ്‌ വരുന്ന യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10,525 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. അപേക്ഷിക്കേണ്ട വെബ്സൈറ്റ് https://serviceonline.gov.in. 11,575 രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി അടയ്ക്കണം. ഫോൺ: 0471 2330857, 9188954089.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top