07 June Sunday

കര്‍ണാടക റോഡ്‌ മണ്ണിട്ടു മൂടി; അതിർത്തി ഗ്രാമം ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

രാജപുരം

അതിർത്തി പ്രദേശമായ പാണത്തൂർ  റോഡിൽ കർണാടക മണ്ണിട്ടു ഗതാഗതം തടസ്സപ്പെടുത്തിയതോടെ പനത്തടി പഞ്ചായത്തിലെ തോട്ടം, മഞ്ഞടുക്കം  പ്രദേശത്തുള്ളവർ കേരളത്തിലേക്ക് വരാൻ വഴിയില്ലാതെ ഒറ്റപ്പെട്ടു. പനത്തടി പഞ്ചായത്തിലെ  ഒരു ഭാഗം കർണാടകയും മറു ഭാഗം കേരളയുമാണ്. നിരവധി കുടുംബങ്ങൾ  അതിർത്തിയിൽ താമസിക്കുന്നു.  വ്യാപകമായി ഉപയോഗിക്കുന്ന പാണത്തൂർ–- വാഗമണ്ഡല റോഡിൽ  പാണത്തൂർ ടൗണിലാണ്‌ മണ്ണിട്ട്‌ അടച്ചിരിക്കുന്നത്.  അസുഖം വന്നാൽ  പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെങ്കിലും അതുവഴി പോകണം.  ഭക്ഷ്യ സാധനങ്ങൾ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. കർണാടക സർക്കാറിനോട് പല തവണ ആവശ്യപ്പെട്ടിട്ടും  റോഡ് തുറന്ന് കൊടുക്കാൻ തയ്യാറായിട്ടില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top