രാജപുരം
രാജപുരം സെന്റ് പയസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് പുരുഷവിഭാഗം കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ. കോളേജ് ജേതാക്കളായി. ഫൈനലിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിനെയാണ് പരാജയപ്പെടുത്തിയത്. അംബേദ്കർ കോളേജ് പെരിയയെ പരാജയപ്പെടുത്തി എസ് എൻ കോളേജ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് പെരിയ മൂന്നാം സ്ഥാനം നേടി. മത്സരങ്ങൾ കോളേജ് ലോക്കൽ മാനേജർ റവ ഫാ. ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സമ്മാനവിതരണം കോളേജ് പ്രിൻസിപ്പൽ ഡോ. എം ഡി ദേവസ്യ നിർവഹിച്ചു. ഡിസംബർ ഏഴുമുതൽ ബംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണേന്ത്യാ അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യൻഷിപ്പിൽനിന്നും തെരഞ്ഞെടുത്തു. സർവകലാശാല സിൻഡിക്കറ്റ് അംഗം എം സി രാജു, കായികവിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ. കെ വി അനൂപ് , കോളേജ് കായിക വിഭാഗം ചീഫ് പി രഘുനാഥ്, കോളേജ് ജനറൽ ക്യാപ്ടൻ കെ ഷിജിത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..