29 January Saturday

കേരളവിരുദ്ധ നിലപാടിനെതിരെ 30ന്‌ എൽഡിഎഫ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കാസർകോട്‌

കേന്ദ്ര സർക്കാരിന്റെ  കേരള വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി  30ന് വൈകിട്ട്‌ നാലിന്‌ കാസർകോട്‌ ബി സി റോഡ് പരിസരത്ത് ധർണ നടത്തും. സിപിഐ കേന്ദ്ര കൺട്രോൾ  കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.  കെ  റെയിൽ സിൽവർ ലൈൻ പദ്ധതി, ശബരിമല വിമാനത്താവളം എന്നിവ തടസപ്പെടുത്താൻ ശ്രമിക്കുകയാണ്‌. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റെയിൽവേ റിക്രൂട്ട്മെന്റ്‌ ബോർഡ് നിർത്തലാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിന്റെ കുടിശികയും ജിഎസ്ടി കുടിശികയും നൽകൽ അനിശ്ചിതമായി നീളുകയാണ്‌. കേരളത്തിനെതിരെയുള്ള ഇത്തരം നിലപാടുകളിൽ പ്രതിഷേധിച്ചാണ് ധർണ. 
ധർണ  വിജയിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി. ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ, മൊയ്തീൻകുഞ്ഞി കളനാട്, കുര്യാക്കോസ് പ്ലാപറമ്പ്, സി വി ദാമോദരൻ, ഡോ.  കെ ഖാദർ, ടി വി ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, അബ്രഹാം വർഗീസ്, എം അനന്തൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, ഷിനോജ് ചാക്കോ, അഹമ്മദലി കുമ്പള, എം എ ലത്തീഫ്, കൈപ്രത്ത്  കൃഷണൻ നമ്പ്യാർ, ടി  കൃഷ്ണൻ, മുഹമ്മദ് കുഞ്ഞി കുട്ട്യാനം, അസീസ് കടപ്പുറം, സുരേഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top