17 January Sunday

നടവഴി മതിൽ കെട്ടി തടഞ്ഞതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020
കാഞ്ഞങ്ങാട‌്
നടവഴി മതിൽ കെട്ടി തടസ്സപ്പെടുത്തിയതായി വയോധികയുടെ പരാതി.  തെരുവത്ത‌് ലക്ഷ‌്മിഗഗർ 606‐ാം നമ്പർ വീട്ടിലെ  എം മാധവി കണ്ടത്തിലാണ‌് പരാതിക്കാരി.  നാലു പതിറ്റാണ്ടോളം നടന്നു പോയിരുന്ന വഴിയാണ‌് രേഖ പ്രകാരം വഴിയില്ലെന്ന കാരണത്താൽ അയൽവാസി മതിൽ കെട്ടി മുടക്കിയത‌്. കാലിന്റെ എല്ലുപൊട്ടി കിടപ്പിലായ തൊണ്ണൂറുകാരിയായ അമ്മയും  നിത്യരോഗിയായ ഭർത്താവും ഉൾപ്പെടുന്നതാണ‌്  കുടുംബം.   അമ്മയെ പരിചരിക്കാൻ എത്തുന്ന പാലിയേറ്റീവ‌് കെയർ പ്രവർത്തകരെപോലും  വരാൻ അനുവദിക്കുന്നില്ല. 
കാഞ്ഞങ്ങാട‌് ആർഡിഒക്കും  നഗരസഭാചെയർമാനും  പരാതി നൽകിയെങ്കിലും നടവഴികൊടുക്കണമെന്ന അഭ്യർഥനയോട‌്  സഹകരിക്കാത്ത സ്ഥിതിയാണ‌്. പൊതുപ്രവർത്തകർ ഇടപെടണമെന്നാണ‌് ആവശ്യം.  മനുഷ്യാവകാശ ലംഘനത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ‌് കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top