29 October Thursday

എം സി ഖമറുദ്ദീൻ രാജിവയ്‌ക്കണം ഡിവൈഎഫ്ഐ പ്രതിഷേധ സത്യഗ്രഹം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
കാസർകോട്‌
മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീറും  രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിക്കും. ചൊവ്വാഴ്‌ച രാവിലെ 10ന്‌ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് സംസാരിക്കും. 
മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ നിരവധി തട്ടിപ്പുകൾ പുറത്തു വരികയാണ്. വഖഫ് ഭൂമി തട്ടിപ്പ്, ജ്വല്ലറി  നിക്ഷേപ തട്ടിപ്പ് എന്നിവ കൂടാതെ തൃക്കരിപ്പൂരിലെ  കോളേജിന്റെ പേരിൽ നടന്ന നിക്ഷേപ തട്ടിപ്പും ഞെട്ടിക്കുന്നതാണ്. ഖമറുദീനും എ ജി സി ബഷീറും നേതൃത്വം നൽകുന്ന തട്ടിപ്പുകളിൽ ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പങ്കുണ്ട്‌.  ഖമറുദീന്റെ പേരിൽ ഓരോ ദിവസവും നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top