19 September Sunday

മഞ്ചേശ്വരത്ത് എൽഎൽഎം കോഴ്സ് അനുവദിക്കണം:
എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
മഞ്ചേശ്വരം 
അഞ്ചു വർഷമായി അടഞ്ഞുകിടക്കുന്ന മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപമുള്ള യൂണിവേഴ്സിറ്റി കെട്ടിടത്തിൽ എൽഎൽഎം കോഴ്സ് അനുവദിക്കണമെന്ന് എസ്‌എഫ്ഐ ആവശ്യപ്പെട്ടു.
ഉന്നതവിദ്യഭ്യാസത്തിനായി ജില്ലയ്ക്ക് പുറത്തെ  മംഗളൂരു ഉൾപ്പെടെയുള്ള പ്രാദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ ഭൂരിഭാഗം  വിദ്യാർത്ഥികളും. അമിതഫീസും, യാത്രയുടെ ബുദ്ധിമുട്ടും കാരണം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും പിൻവാങ്ങുകയാണ് വിദ്യാർഥികൾ.
1.42കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം നിലവിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി. എൽഎൽബി പഠനം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികളുള്ള ജില്ലയ്ക്ക് എൽഎൽഎം കോഴ്സ്  അനിവാര്യമാണ്. ഈ ആവശ്യം ഉടൻ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി  മുന്നോട്ട് പോകുമെന്നും ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top