11 August Thursday

ഐസിഡിഎസ് സൂപ്പർവൈസർ 
പരീക്ഷാഫലമായില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കാഞ്ഞങ്ങാട്

വനിതാ ശിശുവികസന വകുപ്പിലെ ഐസിഡിഎസ് സൂപ്പർവൈസർമാർക്കായി നടത്തിയ പിഎസ്‍സി പരീക്ഷയുടെ ഫലം മാസങ്ങളായിട്ടും പ്രസിദ്ധീകരിക്കാത്തതോടെ ഉദ്യോ​ഗാർഥികൾ ആശങ്കയിൽ. 10 വർഷം സർവീസുള്ള അങ്കണവാടി ജീവനക്കാരിൽനിന്നും 2019 ഡിസംബറിലാണ് അപേക്ഷ ക്ഷണിച്ചത്. 2021 ഡിസബർ 24ന് പരീക്ഷ നടത്തി. തുടർന്ന് ആറ്‌ മാസം പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിച്ചില്ല. പരീക്ഷ എഴുതിയവരിൽ ഭൂരിഭാഗവും 50 വയസ് പിന്നിട്ടവരാണ്. നിലവിൽ 52 കഴിഞ്ഞവരുമുള്ളതിനാൽ നിയമനം ലഭിച്ചാൽ  അഞ്ചോ ആറോ വർഷം മാത്രമേ സർവീസ് ലഭിക്കൂ.
 ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതിൽ ഇവരെല്ലാം ഏറെ ആശങ്കയിലാണ്‌. 165 ഒഴിവുകൾ പിഎസ്‍സിക്ക്‌ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇനിയും ഒഴിവുകൾ വരാനുണ്ട്. അങ്കണവാടി വർക്കർമാരിൽനിന്ന് 10 വർഷംമുമ്പാണ് അപേക്ഷക്ഷണിച്ചത്. വേ​ഗത്തിൽ നടപടിയുണ്ടാകണമെന്നും വളരെ കുറഞ്ഞ വേതനത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നതെന്നും ഉദ്യോ​ഗാർഥികൾ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top