11 August Tuesday

സാമൂഹിക വ്യാപനം തടയാൻ അതീവ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കാസർകോട്‌
കോവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്‌ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ആരോഗ്യവകുപ്പിന്റെ  നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് പറഞ്ഞു. പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ  അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വളിക്കണം. ജില്ലാ കൺട്രോൾ സെല്ലിന്റെ 9946000293,9946000493 എന്നീ നമ്പറിലും വളിക്കാം. 14 ദിവസത്തെ കർശനമായ റൂം ക്വാറന്റീൻ  പാലിക്കണം. റൂം ക്വാറന്റീൻ കഴിഞ്ഞാൽ 14 ദിവസം വ്യക്തിയും കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം.വീടുകളിൽ പ്രത്യേക മുറിയിൽ ഐസലേഷൻ കഴിയണം. സന്ദർശകരെ അനുവദിക്കരുത്. വീട്ടിലെ മറ്റ് അംഗങ്ങൾ ഈ മുറിയിൽ പ്രവേശിക്കരുത്. ഒരംഗത്തെ ഇദ്ദേഹത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് ചുമതലപ്പെടുത്തണം. ഇയാൾ 18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം.റൂം ക്വാറന്റീൻ കഴിഞ്ഞാൽ അടുത്ത  14 ദിവസം കരുതൽ വേണം. പൊതുഗതാഗതം ഒഴിവാക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കരുത്. ആവശ്യഘട്ടത്തിൽ ആരോഗ്യ വകുപ്പിന്റെ അനുമതിയോടുകൂടി പുറത്തിറങ്ങുക.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top