11 August Tuesday

ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ 9335 പേരും 6027 പ്രവാസികൾ നാട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കാസർകോട്‌
വിദേശ രാജ്യങ്ങളിൽ നിന്ന്‌ ജില്ലയിലെത്തിയത്‌ 6027 പ്രവാസികൾ. ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ 9335 പേരുമെത്തി. പ്രവാസികളുടെയും ഇതര സംസ്ഥാനത്തുള്ളവരുടെയും വരവിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കുന്ന കോൺഗ്രസിനും മുസ്ലിം ലീഗിനുമുള്ള ശക്തമായ മറുപടിയാണ്‌ ഈ കണക്കുകൾ. വരുന്ന ദിവസങ്ങളിൽ കൂടുതൽ പേരെത്തും. നാട്ടിലെത്തിയവരെയും അവരുടെ കുടുംബങ്ങളെയും രോഗവ്യാപനത്തിന്‌ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുവെന്നതാണ്‌ ജില്ലയിൽ എടുത്തുപറയേണ്ട കാര്യം.
വിദേശികളിൽ യുഎഇയിൽ നിന്നാണ്‌ ഏറ്റവും കൂടുതൽ പേരെത്തിയത്‌ 4125. രണ്ടാമത്‌ കുവൈത്താണ്‌ 563. ഖത്തർ (381), ഒമാൻ (335), ബഹറൈൻ (241), സൗദി അറേബ്യ( 239),  മലേഷ്യ (37), മാൽദീപ്‌ (33),  ഇംഗ്ലണ്ട്‌ (11) എന്നിങ്ങനെയാണ്‌ മറ്റ്‌ രാജ്യങ്ങളിൽ നിന്നെത്തിയവർ.  കർണാടക (4482),  മഹാരാഷ്‌ട്ര (2682), തമിഴ്‌നാട്‌  (828,  ഗോവ (202), തെലുങ്കാന (182), ഉത്തരപ്രദേശ്‌(157),  മധ്യപ്രദേശ്‌ (145), ഡൽഹി (132), ഗുജറാത്ത്‌ (117), രാജസ്ഥാൻ (86), ആന്ധ്രപ്രദേശ്‌ (76),  പഞ്ചാബ്‌ (47), പശ്ചിമബംഗാൾ (43) എന്നിങ്ങനെയാണ്‌ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. വന്നവർക്കൊക്കെ വീട്ടിലും സർക്കാർ കേന്ദ്രങ്ങളിലും ക്വറന്റൈൻ സൗകര്യവും രോഗികൾക്ക്‌ സൗജന്യമായി ചികിത്സാ സൗകര്യവും ഏർപ്പെടുത്തി 
പ്രവാസികളെയും ഇതര സംസ്ഥാനത്തുള്ളവരെയും നാട്ടിലേക്ക്‌ കൊണ്ടുവരാൻ മികച്ച പ്രവർത്തനമാണ്‌  സംസ്ഥാന സർക്കാരും ജില്ലാ അധികൃതരും നടത്തിയത്‌. 
വന്ദേ മാതരം വിമാനങ്ങളിലും ചാർട്ടേഡ്‌ വിമാനങ്ങളിലുമായാണ്‌ വിദേശത്തുള്ളവർ എത്തിയത്‌. ഒരു വിമാനത്തേയും വിലക്കിയില്ല. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ്‌ നാട്ടിലെത്തിച്ചത്‌. ഇതിനായി ഏർപ്പെടുത്തിയ പ്രതിരോധ മാർഗങ്ങളെ ചൊല്ലിയുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും കുത്തിത്തിരിപ്പ്‌ പ്രവാസികൾ തിരിച്ചറിയുന്നുവെന്നതാണ്‌ അനുഭവം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top