12 August Wednesday

വടക്കാംകുന്നിനെ സംരക്ഷിക്കണം: മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
വെള്ളരിക്കുണ്ട്   
ജനങ്ങളെ  ഭീതിയിലാഴ്ത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്വാറിയും ഗ്രാനൈറ്റ് സ്റ്റോൺ ക്രഷർ കമ്പനിയും തുടങ്ങാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമ്രന്ത്രിക്ക് പരാതി അയച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിലെയും പരപ്പ വില്ലേജിലെയും   4.6085 ഹെക്ടർ ഭൂമിയിലാണ് കെ അബ്ദുൾ സാദത്ത് എന്നയാൾ മാനേജിംങ് പാർടണർ ആയ കമ്പനി ക്വാറിയും ക്രഷറും തുടങ്ങാൻ  നീക്കം നടത്തുന്നത്. ഇതിനായി ഗാലക്സി മെറ്റൽസ് എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതിലോല പ്രദേശമായ ഇവിടം ജൈവവൈവിധ്യങ്ങളാലും ജീവജാലങ്ങളാലും സമൃദ്ധമാണ്. നാടിനാകെ ഉപയോഗപ്രദമായ ജലത്തിന്റെ ഉത്ഭവസ്ഥാനവുമാണ്. ഈ കുന്നിൻ മുകളിലാണ് നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതരത്തിൽ സ്റ്റോൺ ക്രഷറും ക്വാറിയും തുടങ്ങാൻ ശ്രമിക്കുന്നത്‌.   ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിയമ ലംഘനങ്ങൾക്കുള്ള ഉത്തരവുകൾ സമ്പാദിച്ചുവെന്നും ആക്ഷൻ കമ്മറ്റി ആരോപിച്ചു. ലൈസൻസ് നൽകിയത്‌ അന്വേഷിച്ചു  നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top