13 July Monday

മാധ്യമപ്രവർത്തകനെ പൊലീസ്‌ മർദിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
കാസർകോട്
ചാനൽ ആർബി ഓൺലൈൻ മാനേജിങ് എഡിറ്റർ മുഹമ്മദ് ഹാരിസിനെയും സഹപ്രവർത്തകനെയും മഫ്ത്തിയിലെത്തിയ പൊലീസ് മർദിച്ചതിൽ കാസർകോട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാത്രി നുള്ളിപ്പാടിയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് അടച്ച് പോകാനിരിക്കെയാണ്‌ സ്വകാര്യ വാഹനത്തിൽ മാസ്‌ക്‌ ധരിച്ചെത്തിയ ഒരു സംഘം മർദിച്ചത്. വാഹനത്തിൽ സ്വകാര്യ വേഷത്തിൽ ഇരിക്കുകയായിരുന്ന കാസർകോട് ടൗൺ സിഐയെ കണ്ടപ്പോഴാണ് പൊലീസാണന്ന് തിരിച്ചറിഞ്ഞത്. പ്രസ് ക്ലബ്ബിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോഴാണ് വെറുതെ വിട്ടത്. കഞ്ചാവ് സംഘത്തെ അന്വേഷിച്ചിറങ്ങിയപ്പോൾ നടന്നതാണ് സംഭവമെന്ന പൊലീസിന്റെ ന്യായം സമ്മതിക്കാൻ സാധിക്കുന്നതല്ല. കാര്യങ്ങൾ ആദ്യം ചോദിച്ചിരുന്നുവെങ്കിൽ മർദനത്തിൽ കലാശിക്കുമായിരുന്നില്ല. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top