08 July Wednesday

തരിശുഭൂമിയിൽ നെൽകൃഷിയുമായി പള്ളിക്കര ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
പള്ളിക്കര
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന അഞ്ച്‌ഏക്കർ പാടത്ത് നെൽകൃഷിയുമായി പള്ളിക്കര സർവീസ് സഹകരണ ബാങ്ക്.  
പള്ളിക്കര റെയിൽവേ ട്രാക്കിന് കിഴക്കുഭാഗത്താണ്‌ പള്ളിക്കര  പഞ്ചായത്തിന്റെയും  കൃഷിഭവന്റെയും സുഭിക്ഷ കല്ലിങ്കൽ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ്‌ കൃഷി ചെയ്യുന്നത്‌.   പള്ളിക്കര ബീച്ചിലാണ്‌   ഞാർ തയ്യാറാക്കിയത്‌‌. 
നേരത്തെ പുകയില കൃഷിയും അത് കഴിഞ്ഞശേഷം മൺസൂൺ സീസണിൽ നെൽകൃഷിയും ചെയ്‌തിരുന്ന പാടം രണ്ട്‌ പതിറ്റാണ്ടായി തരിശായികിടക്കുകയാണ്‌.  തൊഴിലുറപ്പ് തൊഴിലാളികളാണ്‌  നിലം ഒരുക്കുന്നത്‌. 
പ്രധാന വാർത്തകൾ
 Top