17 August Wednesday

ആനയെ തടയാമെന്ന്‌ 
കുട്ടി ശാസ്‌ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കാസർകോട്‌
ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രാദേശിക പ്രശ്‌നങ്ങൾക്ക് പ്രതിവിധി നിർദ്ദേശിച്ച് വിദ്യാർഥികൾ. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളുടെ കടന്നു കയറ്റത്തിന്റെ കാരണവും പ്രതിവിധിയും,   ദേശാടനക്കിളികളുടെ മാസം തിരിച്ചുള്ള കലണ്ടർ,ആവിത്തോടുകളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പഠനം    തുടങ്ങിയ  വിഷയങ്ങളും അവതരിപ്പിച്ചു.
ഗോവ ധ്രുവ സമുദ്ര പഠന ഗവേഷണ കേന്ദ്രം ഗ്രൂപ്പ് ഡയറക്ടർ  ഡോ. തമ്പാൻ മേലത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ വി പുഷ്പ അധ്യക്ഷയായി.   ഡോ.പി ഹരിനാരായണൻ,  പി എസ്‌ സന്തോഷ് കുമാർ, ഡോ.എ എൻ മനോഹരൻ , ഡോ.പി പുഷ്പലത, ഡോ.സുബ്രഹ്‌മണ്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കോഓർഡിനേറ്റർ പ്രൊഫ വി ഗോപിനാഥൻ സ്വാഗതവും  ഡോ.എ ഗോപിനാഥൻ നായർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top