Deshabhimani

കരിന്തളത്ത്‌ കെസിസിപിഎൽ പെട്രോൾ പമ്പ് 
നിർമാണം പുരോഗമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 10:29 PM | 0 min read

കരിന്തളം 
കെസിസിപിഎല്ലിന്റെ വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി കരിന്തളത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ നിർമാണം പുരോഗമിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോൾ പമ്പാണ് കരിന്തളം തലയടുക്കത്ത് ആരംഭിക്കുന്നത്.  
പമ്പ് അഞ്ച്‌ മാസംകൊണ്ട് യാഥാർഥ്യമാകും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന പമ്പിൽ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കും.  
പമ്പിനോട് ചേർന്ന് യാത്രക്കാർക്കുള്ള വാഷ് റൂം സൗകര്യവും ഒരുക്കുന്നുണ്ട്. കമ്പനിയുടെ അഞ്ചാമത്തെ പെട്രോൾ പമ്പ് ഈ വർഷം കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ആരംഭിക്കും. 
 


deshabhimani section

Related News

View More
0 comments
Sort by

Home