24 November Tuesday

സ്‌കൂൾ ഫണ്ട്‌ ‌ തട്ടിയെടുത്തത്‌ നേതാക്കൾ കോൺഗ്രസ്‌ നേതാക്കൾ ഭർത്താവിനെ പീഡിപ്പിക്കുന്നുവെന്ന്‌ വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
ചെറുവത്തൂർ
കോൺഗ്രസ‌്  നേതാക്കൾ നടത്തിയ അഴിമതി നിരപരാധിയുടെ മേൽ കെട്ടിവയ്‌ക്കാൻ ശ്രമമെന്ന്‌ പരാതി. വീട്ടമ്മ പൊലീസിൽ പരാതി നൽകി. ചെറുവത്തൂർ മുണ്ടക്കണ്ടത്തിലെ റിട്ട.  അധ്യാപകൻ എൻ വി പത‌്മനാഭന്റ  ഭാര്യ എം വി വസന്തകുമാരിയാണ‌് ചന്തേര പൊലീസ‌ിൽ പരാതി നൽകിയത‌്. കോൺഗ്രസ‌് നീലേശ്വരം മണ്ഡലം പ്രസിഡന്റ‌് വി നാരായണൻ, ബ്ലോക്ക‌് വൈസ‌് പ്രസിഡന്റ‌് കെ ബാലകൃഷ‌്ണൻ എന്നിവർ ചേർന്ന‌് കാടങ്കോട‌് നെല്ലിക്കാൽ ദേവസ്വം പബ്ലിക്ക‌് സ‌്കൂൾ ഫണ്ട‌് അടിച്ചുമാറ്റിയെന്നും അത‌് തന്റെ ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ  ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. 
നെല്ലിക്കാൽ പബ്ലിക്ക‌് സ‌്കൂളിൽ 18 വർഷം എൻ വി പത‌്മനാഭൻ പ്രധാനാധ്യാപകനായിരുന്നു. 15 വർഷവും വരവ‌് ചെലവുകൾ കൈകാര്യം ചെയ്‌ത്‌ ഓഡിറ്റ‌് ചെയ‌്ത കണക്ക‌് അവതരിപ്പിച്ചിട്ടുണ്ട്‌. തുടർന്നുള്ള മൂന്ന‌് വർഷം കണക്കുകൾ കൈകാര്യം ചെയ‌്ത‌് കോൺഗ്രസ‌് നേതാവ‌് കൂടിയായ സ‌്കൂൾ എഡ്യുക്കേഷണൽ കമ്മിറ്റി പ്രസിഡന്റ‌് വി നാരായണൻ, സെക്രട്ടറി കെ ബാലകൃഷ‌്ണൻ എന്നിവരാണ‌്. ഇക്കാലത്തെ പണച്ചോർച്ച  പ്രധാനാധ്യാപകന്റെ മേൽ കെട്ടിവെച്ച‌് പീഡിപ്പിക്കുകയാണ്‌. മാനസികമായും ശാരീരികമായും തളർന്ന്‌ മംഗളൂരു അശുപത്രയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തി നിരന്തരം ശല്യപ്പെടുത്തുന്നു. ഡിസിസി പ്രസിഡന്റിന‌് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാജ‌്മോഹൻ ഉണ്ണിത്താൻ എംപിയെ സമീപിച്ചിട്ടും കാര്യമുണ്ടായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top