23 November Monday
- ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്

എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്ക് ഇന്ന്‌ നിക്ഷേപകരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
കാസർക്കോട്
ഫാഷൻ ഗോൾഡ് നിക്ഷേപ ത്തട്ടിപ്പിൽ ചെയർമാൻ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്ക്‌ നിക്ഷേപകർ തിങ്കളാഴ്‌ച മാർച്ച് നടത്തും. പകൽ 11 നാണ്‌  മാർച്ച്. 800 ഓളം നിക്ഷേപകരിൽ നിന്ന്‌ 150 കോടി രൂപ വാങ്ങി വഞ്ചിച്ച സംഭവത്തിൽ പണം തിരികെ നൽകണമെന്ന്‌  ആവശ്യപ്പെട്ടാണ്‌ മാർച്ച്‌. മൂന്ന് സ്‌റ്റേഷനുകളിലായി 89 പേരാണ് പരാതി നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണന്നും സിവിലാണെന്നും കാണിച്ച് ഖമറുദീൻ ഹൈക്കോടതിയിൽ നൽകിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഹരജിയെ എതിർത്ത് ക്രൈംബ്രാഞ്ച്‌ പ്രത്യേക അന്വേഷണ സംഘം സത്യവാങ്‌മൂലം നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top