02 December Wednesday

ദേശാഭിമാനി പ്രചാരണം നീലേശ്വരത്ത് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

നീലേശ്വരം ഏരിയയിൽ ദേശാഭിമാനി വരിക്കാരുടെ വരിസംഖ്യ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ഏറ്റുവാങ്ങുന്നു

നീലേശ്വരം
ദേശാഭിമാനി പ്രചരണത്തിന് നീലേശ്വരം ഏരിയയിൽ ആവേശ ത്തുടക്കം. ആദ്യഘട്ടത്തിൽ 3325 വരിക്കാരെ ചേർത്തു. 2957 മാസ വരിക്കാരെയും 368 വാർഷിക വരിക്കാരെയും ചേർത്തു. വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ലോക്കൽ സെക്രട്ടറിമാരിൽനിന്നും ഏറ്റുവാങ്ങി. എം രാജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണൻ, സി പ്രഭാകരൻ, എം ലക്ഷ്മി, പി ബേബി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി കെ രവി സ്വാഗതം പറഞ്ഞു.വിവിധ ലോക്കൽ കമ്മറ്റികൾ ചേർത്ത വരിസംഖ്യകളുടെ എണ്ണം ചുവടെ.
 പരപ്പ 4 20,  ബിരിക്കുളം 230,കരിന്തളം ഈസ്റ്റ്  201,കരിന്തളം വെസ്റ്റ് 200,കിനാനൂർ 136, വാർഷികം 25,മടിക്കൈ സെന്റർ 300,വാർഷികം 75, മടിക്കൈ ഈസ്റ്റ് 200, വാർഷികം 100, അമ്പലത്തുകര 225, വാർഷികം 54, മടിക്കൈ 200,വാർഷികം 114, മടിക്കൈ സൗത്ത് 150, പോരോൽ ഈസ്റ്റ് 51,പേരോൽ186, നീലേശ്വരം സെന്റർ 142, നീലേശ്വരം വെസ്റ്റ്154,നീലേശ്വരം 162.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top